പൊതുജനങ്ങൾക്ക് പരാതികൾ നൽകുന്നതിന് റേഷൻ കടകൾക്ക് മുന്നിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് വകുപ്പ് മന്ത്രി ജി.ആർ. അനിൽ.ജനങ്ങൾ പരാതിപ്പെട്ടിയിലൂടെ നൽകുന്ന പരാതികൾ എല്ലാ ആഴ്ചയിലും റേഷനിങ് ഇൻസ്പെക്ടർമാർ ശേഖരിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. തുടർ നടപടിക്കായി റേഷൻ കട-താലൂക്ക്തല വിജിലൻസ് കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കും.
റേഷൻ കാർഡുകളിലെ പിശകുകൾ തിരുത്താനും വിവരങ്ങൾ ഉൾക്കൊള്ളിക്കാനും നവംബർ 15 മുതൽ ഡിസംബർ 15 വരെ ‘തെളിമ’പദ്ധതി ആരംഭിക്കും.ജനുവരിയിൽ തെറ്റുകളില്ലാത്ത റേഷൻ കാർഡുകൾ നിലവിൽ വരും. അഞ്ചു ശതമാനം കാർഡുകൾ ആധാറുമായി ബന്ധിക്കപ്പെട്ടിട്ടില്ല. ജനുവരി ഒന്നിനകം ഇവ ആധാറുമായി ബന്ധിപ്പിക്കണം. മുൻഗണന കാർഡുകളടക്കം സംശുദ്ധമാക്കാനുള്ള ഊർജിത നടപടി സ്വീകരിക്കും. ജനുവരി ഒന്നു മുതൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഓഫിസുകൾ പൂർണമായി ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറും. ഡിസംബർ ഒന്നു മുതൽ ജില്ല, താലൂക്ക് സപ്ലൈ ഓഫിസുകളിൽ സഹായകേന്ദ്രം ആരംഭിക്കും.