വർഷങ്ങളോളം വളർത്തിയ തന്റെ തലമുടി ക്യാൻസർ രോഗികൾക്ക് വേണ്ടി ദാനം ചെയ്ത തൃത്താല തച്ചറംകുന്ന് സ്വദേശി അക്ഷയ്ക്ക് (ജിനു) മാതൃകയായി.കോവിഡ് കാലത്ത് തൃത്താല പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായ് നിറഞ്ഞു നിന്ന മുന്നണി പോരാളിയാണ് അക്ഷയ്.
ഡോമിസിലിയറി കോവിഡ് കെയർ സെന്റർ തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ അവിടെ ഓടിനടന്ന,പഞ്ചായത്ത് ഹെല്പ് ഡസ്ക് ആംബുലൻസിൽ കോവിഡ് ബാധിതരെ ഹോസ്പിറ്റലിലേക്കും വീട്ടിലേക്കും എത്തിക്കുന്നതിന് ചുക്കാൻ പിടിച്ച അക്ഷയ് ഇപ്പോൾ ഇതാ മറ്റൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് .സി പി ഐ എം തച്ചറംകുന്ന് ബ്രാഞ്ച് അംഗവും, ഡി.വൈ.എഫ്.ഐ തൃത്താല മേഖല കമ്മിറ്റി അംഗവുമാണ് അക്ഷയ്.