വഖഫ് ബോർഡിലെ പി.എസ്.സി. നിയമനം സമുദായത്തിന് ഗുണകരം;റഹ്മത്തുള്ള സഖാഫി


 വഖഫ്  ബോർഡിൽ പി.എസ്.സി. മുഖേന നിയമനം നൽകുക വഴി സമുദായത്തിലെ കഴിവുളള ഉദ്യോഗാർഥികൾക്ക് അവസരം തുറന്നുനൽകുമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ് മത്തുല്ലാഹ് സഖാഫി എളമരം. മാട്ടായ യെസ് സ്കൂളിൽ നടന്ന എസ് വൈ എസ് തൃത്താല സോൺ വൈബ്രൻറ് ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 രാഷ്ട്രീയ നിയമനങ്ങള്‍ കാരണം കഴിവുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ട സ്ഥിതി മാറുന്നത് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരം ഉണ്ടാകാനും അതുവഴി  സമുദായത്തിന്റെ പൊതു താല്‍പര്യങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടാനും  സഹായകമാകും.  വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ഇത് കൂടുതല്‍ ജനാധിപത്യവത്കരിക്കുകയും പ്രവര്‍ത്തനങ്ങള്‍ സുതാര്യതമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ അഹ്സനി ആലൂർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം സഖാഫി മാട്ടായ, അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ. കെ. പാലം കബീർ അഹ്സനി, റിയാസ് സി.പി. കൊളളനൂർ,സൈദലവി നിസാമി, ജഅഫർ സ്വാദിഖ് സഖാഫി സംസാരിച്ചു



Tags

Below Post Ad