അസ്‌നയുടെ മരണം: പോലീസ് അന്വേഷണം ഊർജിതമാക്കി



കോ​വി​ഡ് വാ​ക്സി​നെ​ടു​ത്ത ശേ​ഷം അ​നു​ഭ​വ​പ്പെ​ട്ട അ​ല​ർ​ജിക്ക്  കു​ത്തി​വെ​പ്പ് എ​ടു​ത്തതിനെ തുടർന്ന്  മരണപ്പെട്ട കു​റ്റി​പ്പു​റം തെ​ക്കേ അ​ങ്ങാ​ടി കാ​ങ്ക​പ്പു​ഴ ക​ട​വ് സ്വ​ദേ​ശി അ​സ്ന (27)യുടെ മരണ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ്. ഊർജിതമാക്കി 

വാക്സിനേഷൻ സംബന്ധിച്ച  രേഖകൾ പോലീസ് പരിശോധിച്ചു.യുവതിയെ പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്ത് ചികിത്സയുമായി  ബന്ധപ്പെട്ട രേഖകൾ പൊലീസ് പരിശോധിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും എടുത്തു.പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസ പരിശോധനാ റിപ്പോർട്ടും കിട്ടിയ ശേഷമെ മരണകാരണം അറിയാനാകൂ എന്ന് പോലീസ് അറിയിച്ചു തിരൂർ ഡി,വൈ.എസ പി ബെന്നിയുടെ പ്രത്യേക മേൽനോട്ടത്തിലാണ് നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് 


ബു​ധ​നാ​ഴ്ച കു​റ്റി​പ്പു​റം വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന വാ​ക്സി​നേ​ഷ​ൻ  ക്യാ​മ്പി​ൽ​ നി​ന്നാ​ണ്​ യു​വ​തി വാ​ക്സി​ൻ എ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച ദേ​ഹാ​സ്വാ​സ്ഥ്യ​വും 
ശ​രീ​ര​മാ​കെ ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ട്ട​​തോ​ടെ കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.ഒ.​പി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ല​ർ​ജി​ക്കു​ള്ള ര​ണ്ട് ഡോ​സ് ഇ​ൻ​ജ​ക്​​ഷ​ൻ എ​ടു​ത്ത് മി​നി​റ്റു​ക​ൾക്കകം ​ യു​വ​തി ബോ​ധ​ര​ഹി​ത​യാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വെൻറി​ലേ​റ്റ​റിന്റെ
അ​ഭാ​വം  കാ​ര​ണം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച മെ​ച്ച​പ്പെ​ട്ട ചി​കി​ത്സി​ക്കാ​യി യു​വ​തി​യെ കൊ​ച്ചി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ​ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​രി​ൽ ​ത​ന്നെ ചി​കി​ത്സ തു​ട​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ്
മ​ര​ണം സം​ഭ​വി​ച്ച​ത്.


Below Post Ad