പുതുപൊന്നാനിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്കായിരുന്നു അപകടം. കുട്ടികളടക്കം 25 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഗാലക്‌സി ബസാണ് അപകടത്തില്‍പെട്ടത്. സ്ഥിരം അപകടമേഖലയായ പുതുപൊന്നാനി സെൻ്ററിലാണ് അപകടം ഉണ്ടായത് .45 പേരോളം ബസില്‍ ഉണ്ടായിരുന്നു. ആരുടെയും പരിക്ക്‌ഗുരുതരമല്ല