മേൽപാലം ടാറിങ്‌; എടപ്പാൾ ടൗൺ ഇന്നുമുതൽ പൂർണമായി അടക്കും


 മഴമൂലം ടാറിങ്‌ മുടങ്ങിക്കിടന്ന മേൽപ്പാലം ടാർചെയ്യാനായി എടപ്പാൾ ടൗൺ തിങ്കളാഴ്ച മുതൽ പൂർണമായി അടയ്ക്കുന്നു. ഇരുചക്രവാഹനമടക്കം ഒരു വാഹനങ്ങളെയും പ്രവേശിപ്പിക്കാതെ നടക്കുന്ന പണി രണ്ടു ദിവസത്തിനകം തീർക്കാനാണുദ്ദേശ്യം. തീരാത്തപക്ഷം ബുധനാഴ്ച വരെ സമ്പൂർണ അടച്ചിടൽ തുടരും

തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നടുവട്ടത്തുനിന്ന് ടിപ്പുസുൽത്താൻ റോഡ് വഴിയും അയിലക്കാട് റോഡ് വഴി കുണ്ടുകടവിലും ചെറുവാഹനങ്ങൾ തലമുണ്ട റോഡ് വഴി അംശക്കച്ചേരിയിലെത്തിയും പോകണം.

പട്ടാമ്പി റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ ചേകന്നൂർ റോഡ്, വട്ടംകുളം പഞ്ചായത്ത് ഓഫീസ് റോഡ് എന്നിവിടങ്ങളിലൂടെ തിരിഞ്ഞു പോകണം



Tags

Below Post Ad