അവശതകൾ മറന്ന് ചക്രകസേരയിൽ അവർ വെള്ളിയാങ്കല്ലിൽ ഒത്തുകൂടി


 ജന്മനാലും അപകടം മൂലവും വീൽ ചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരായവർ വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഒത്തുകൂടി തണൽ വൃക്ഷ തൈകൾ നട്ടു.തൃത്താല പട്ടാമ്പി  മേഖലയിൽ വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരാണ് ഓൾ കേരളാ വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സ്ഥാപക ദിനത്തിൽ പാർക്കിൽ ഒത്തുചേർന്നത് .


സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് വാസുണ്ണി പട്ടാഴി പതാക ഉയർത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് പറക്കാട് സുലൈഖ അദ്ധ്യക്ഷതയിൽ വാസുണ്ണി പട്ടാഴി സ്വാഗതം പറഞ്ഞു സംഘടന പ്രവർത്തനങ്ങളെക്കുറിച്ച് ജില്ല ട്രഷറർ ആമയൂർ ഷാജി സംസാരിച്ചു.




വെള്ളിയാങ്കല്ല്  പൈതൃക പാർക്ക് മാനേജർ സി.എസ് അനിഷ്, വ്യാപാരി വ്യവസായി തൃത്താല യൂണിറ്റ് പ്രസിഡണ്ട് മുജീബ്  എന്നിവർ ആശംസകൾ നേർന്നു. രമേശൻ എറവക്കട് നന്ദിയും പറഞ്ഞു സംഘടന അംഗങ്ങളായ ദിജി പ്രമ നൗഷജ ഇന്ദിര ബാലകൃഷ്ണൻ നിയസ് ബഷീർ ജഫർ  എന്നിവരും പങ്കെടുത്തു.


Tags

Below Post Ad