സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാല നാളെ ആരംഭിക്കും.


 പട്ടാമ്പി താലൂക്കിലെ  സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനം നാളെ (ഡിസംബര്‍ നാല്) ആരംഭിക്കും.രാവിലെ എട്ടിന് ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ പാറപ്പുറം സെന്ററില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യും

പട്ടാമ്പി താലൂക്കിലെ സമയം,സെല്ലിങ് പോയിന്റ്കള്‍  

ഡിസബര്‍ നാല്

രാവിലെ 8 - കാരക്കാട് 

രാവിലെ 10 - പട്ടാമ്പി ബസ് സ്റ്റാന്‍ഡ്

ഉച്ചയ്ക്ക് 1 - മയിലാടും പാറ

വൈകീട്ട് 3.30 - മുടവന്നൂര്‍

വൈകീട്ട് 5.30- മലമക്കാവ്

ഡിസംബര്‍ അഞ്ച്

രാവിലെ 8 - യാറം 

രാവിലെ 10 - പാലത്തറഗേറ്റ്

ഉച്ചയ്ക്ക് 1 - തണ്ണീര്‍ക്കോട് 

വൈകീട്ട് 3.30 - കൂട്ടുപാത

വൈകീട്ട് 5.30- ചെമ്പ്ര


സബ്സിഡി വസ്തുക്കള്ക്കൊപ്പം ശബരി ഉല്പ്പന്നങ്ങളും ലഭിക്കും. ഉപഭോക്താക്കള് റേഷന് കാര്ഡ് കൈയില് കരുതേണ്ടതാണ്. ഭക്ഷ്യവസ്തുക്കളുടെ വില വര്ധനയ്ക്ക് നിയന്ത്രണം വരുത്തുന്നതിനും ഉപഭോക്താകള്ക്ക് നിത്യോപയോഗ അവശ്യവസ്തുകള് ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനും സപ്ലൈകോ വില്പ്പന ശാലകളുടെ പ്രവര്ത്തനത്തിനൊപ്പം മൊബൈല് മാവേലി സ്റ്റോറുകള് കൂടി താല്ക്കാലികമായി ക്രമീകരിച്ച് എല്ലാ താലൂക്കുകളിലും എത്തിച്ചേരുന്ന വിധത്തില് നടപ്പാക്കാന് തീരുമാനിച്ചതിന്റെ ഭാഗമായാണ് സഞ്ചരിക്കുന്ന വില്പനശാല ഒരുക്കിയിരിക്കുന്നത്.


Tags

Below Post Ad