യുവാവിനെ മരിച്ച നിലിയിൽ കണ്ടെത്തി

 


തൃശൂർ: വടക്കാഞ്ചേരിയിൽ ജിം ട്രെയ്നറായ യുവാവിനെ മരിച്ച നിലിയിൽ കണ്ടെത്തി. ഒന്നാംകല്ല് സ്വദേശി ചങ്ങാലി പടിഞ്ഞാറേതിൽ മണികണ്ഠന്റെ മകൻ മാധവ് (27) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 

മരണകാരണം പാമ്പ് കടിയേറ്റതെന്ന് സംശയം.കിടപ്പു മുറിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ശരീരത്ത്നീലപ്പാടുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസിന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

Tags

Below Post Ad