വിലാപം..
എൻ ചുടുരക്തം ഊറ്റികുടി പൂ... നീ..
നിനക്കറിയില്ല എൻ രക്തത്തിൻ വിശുദ്ധി.!
അതു നിൻ അവകാശമോ..?
ഭോജിപ്പു എന്നെ നീ നോവിച്ചിടാതെ.!
എൻ രക്തം ഞാൻ നൽകിടാം എൻ സമ്മതത്തോടെ..
മറ്റൊരു ജീവൻ തൻ ഉയർത്തെഴുന്നേൽപ്പിനായി.!
എൻ നയനമൊന്നു ദാനമായ് നൽകിടാം ഞാൻ..
മറ്റൊരു ജീവൻ തൻ ദൃഷ്ടിയേകാൻ.!
എൻ ഹൃദയം ഞാൻ പതിച്ചു നൽകാം..
മറ്റൊരു ജീവൻ തൻ ഹൃദയത്തുടിപ്പിനായി.!
എൻ വൃക്കയിൽ ഒന്നും ഞാൻ പകുത്തു നൽകാം..
മറ്റൊരു ദേഹിയെ ശുദ്ധമാക്കാൻ.!
നിൻ കൊടി നിറത്താൽ നോവിക്കല്ലെ എന്നെ നീ..
എത്രയോ ജീവൻ തൻ പൊലിഞ്ഞു പോയി..
നിങ്ങൾ തൻ കൊടിനിറത്തിൻ വിവേചനത്താൽ.!!
നിള സജി.
(മുഹമ്മദ് സജി കൂടല്ലൂർ )
