തൃത്താല: കേരളീയം-2025 കേരളപ്പിറവി വാരാചരണാഘോഷങ്ങളുടെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 5 വരെ സംഘടിപ്പിക്കുന്ന പദ്ധതിയോടനുബന്ധിച്ച് തൃത്താല പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.പ്രതാപ് നിർവ്വഹിച്ചു.
ചടങ്ങുകൾക്ക് പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു.പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷ തൈയും ബ്രോഷറും പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ്.എൻ കൈമാറി.
പോലീസ് ഉദ്യോഗസ്ഥരായ പി.ആർ.ഒ.ജോൺസൺ ജോസഫ്, സീനിയർ പോലീസ് ഓഫീസർ ഒ.വി.സുജേഷ്, സിവിൽ പോലീസ് ദാഫീസർ പി.എം.മുനീർ,സ്റ്റേഷൻ റൈറ്റർ പി.രമേഷ്,അസി:റൈറ്റർ ഒ.കെ.സ്മിത തുടങ്ങിയവർ പ്രസംഗിച്ചു.
