പറക്കുളത്ത് പൂട്ടിക്കിടന്ന കമ്പനിയിൽ മുൻ ഉടമ തൂങ്ങി മരിച്ചത് സാമ്പത്തിക പ്രയാസം മൂലം


പറക്കുളത്ത് പൂട്ടികിടക്കുന്ന കമ്പനിയില്‍ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി ശാരദാലയത്തില്‍ രമേഷ് (57) തൂങ്ങിമരിച്ചത് സാമ്പത്തിക പ്രയാസം മൂലമെന്ന് പോലീസ്. ഞായറാഴ്ച്ച ഉച്ചയോടെയാണ് മുമ്പ് ഇയാളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പറക്കുളത്തെ പൂട്ടിയ കമ്പനിയിൽ  തൂങ്ങി മരിച്ചത്. 

രമേശിനെ ഡിസംബർ 27 മുതൽ കാണാനില്ലായിരുന്നു.നാല് വർഷം  മുമ്പ് പ്രിൻസ് എന്ന കമ്പനി മറ്റൊരാൾക്ക് വിറ്റ  ശേഷം ഇയാൾ സാമ്പത്തിക പ്രയാസത്തിലായിരുന്നു എന്ന പോലീസ് പറഞ്ഞു.പലയിടത്തും തിരഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ഞായറാഴ്ച കമ്പനിയിൽ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


Below Post Ad