കുറ്റിപ്പുറത്ത് അറുപത്തിയേഴര ലക്ഷം രൂപയുടെ കള്ളപ്പണവുമായി യുവാവ് അറസ്റ്റിൽ . മേലാറ്റൂര്‍ സ്വദേശി മുഹമ്മദലിയാണ് പൊലീസിന്റെ പിടിയിലായത്.
കുറ്റിപ്പുറം റയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍നിന്നാണ് കാര്‍ബോഡ് പെട്ടിയില്‍ ഒളിപ്പിച്ച അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ട് കെട്ടുകള്‍ പിടികൂടിയത്.
അറുപത്തിയേഴര ലക്ഷം രൂപയാണ് മേലാറ്റൂര്‍ സ്വദേശിയായ മുഹമ്മദലിയില്‍ നിന്നും കണ്ടെടുത്തത്. ചെന്നൈയില്‍ നിന്നും കൊണ്ട് വന്ന പണം വേങ്ങരയിലെ കുഴല്‍പ്പണ മാഫിയക്ക് കൈമാറാനുള്ള നീക്കമായിരുന്നെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രന്‍ മേലേതില്‍ പറഞ്ഞു.ഡിസംബറില്‍ സമാനമായ രീതിയില്‍ 60 ലക്ഷം രൂപ പൊലീസ് പിടികൂടിയിരുന്നു.