ഹരി കെ പുരക്കലിന്റെ പുസ്തക പ്രകാശനം നാളെ


അക്ഷരജാലകം പുറത്തിറക്കുന്ന എഴുത്തുകാരനും  അഭിനേതാവുമായ ഹരി കെ പുരക്കൽ രചിച്ച 'വിതീം ചെമ്മാന്തരവും'  എന്ന കഥാസമാഹാരം ജനുവരി 5 ന് വൈകുന്നേരം  4.30 ന്  പ്രകാശനം ചെയ്യും. ആനക്കര ഗോവിന്ദകൃഷ്ണ സ്മാരക വായനശാലയിൽ   പ്രമുഖ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശന കർമ്മം നിർവ്വഹിയ്ക്കും .

പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എംവി മോഹനൻ പുസ്തകം സ്വീകരിക്കും .ചടങ്ങിൽ സാഹിത്യ പ്രതിഭ പുരസ്ക്കാരം നേടിയ താജിഷ് ചേക്കോട് , നോവലിസ്റ്റ് ചന്ദ്രശേഖരൻ മുണ്ട്രക്കോട് , വിതീം ചെമ്മാന്തരത്തിനു കവർ ചിത്രം ഒരുക്കിയ  ആർട്ടിസ്റ്റ് കൃഷ്ണദാസ് ആനക്കര എന്നിവരെ അനുമോദിക്കും.

Tags

Below Post Ad