അമീറിൻ്റെ കുടുംബം ഇനി സുരക്ഷിത ഭവനത്തിൽ അന്തിയുറങ്ങും. കോട്ടപ്പാടം സ്വദേശി അമീർ ഒന്നര വർഷം മുമ്പാണ് അയൽവാസിയുടെ പറമ്പിലെ മരത്തിൽ നിന്ന് വീണ് ദാരുണമായി മരണപ്പെട്ടത് . ചോർന്നൊലിക്കുന്ന ഒരു കൂരയിൽ കഴിഞ്ഞിരുന്ന കുടുംബത്തിൻ്റെ ഏകാശ്രയമായ അമീറിൻ്റെ മരണത്തോടെ അനാഥരായ ഉമ്മയും ഭാര്യയും രണ്ട് പിഞ്ചുമക്കളുടെയും ദയനീയ സ്ഥിതി മനസിലാക്കിയ നാട്ടുകാർ ഇവർക്ക് ഒരു വീട് നിർമ്മിച്ച് നൽകുവാൻ തീരുമാനിക്കുകയും അതിന് വേണ്ടി ഒരു കമ്മറ്റി രൂപീകരിക്കുകയും ഈ ആവശ്യം സമൂഹ മാധ്യമങ്ങൾ വഴിയും നേരിട്ടും സ്വദേശത്തും വിദേശത്തും ഉള്ള പ്രിയപ്പെട്ട സഹോദരങ്ങളെ അറിയിക്കുകയും ചെയ്തു .അതോടെ ഈ പദ്ധതിയിലേക്ക് സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും സഹായങ്ങളുടെ ഒരു ഒഴുക്ക് തന്നെയായിരുന്നു .
വീട് പണി തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ അതിൻ്റെ മുഴുവൻ വർക്കും പൂർത്തീകരിച്ച് ഇന്ന് രാവിലെ കക്കാട്ടിരി മഹല്ല് ഖത്തീബ് അബ്ബാസ്മളാ ഹിരിയുടെ പ്രാർത്ഥന നിർഭരമായ സദസിൽ വെച്ച് പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി ബാലൻ വീടിൻ്റെ താക്കോൽ അമീറിൻ്റെ കുട്ടികൾക്ക് കൈമാറി ,ടി പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി ,കോട്ടയിൽ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു .കെ എൻ ഇബ്രാഹിം നന്ദി പറഞ്ഞു ,മാളിയേക്കൽ ബാവ ,സെബു സദക്കത്തുള്ള ,സി പി മജീദ് മാസ്റ്റർ ,ടി മൊയ്തീൻ കുട്ടി ,കെ എൻ മുസ്തഫ ,കെ പി കുഞ്ഞാപ്പ ഹാജി ,പാദുക നൗഷാദ് ,പി പി മുഹമ്മദ് കുട്ടി ,മുസ്തഫ കോട്ടപ്പാടം ,ഇവി അസീസ് ,രഞ്ജിത്ത് ,മണി കോട്ടപ്പാടം ,ജാഫർ കെ എൻ ,ഫൈസൽ തൂപ്പിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു .വീട് പണി ഏറ്റെടുത്ത് കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ച കെ എൻ ഇബ്രാഹിമിനെ ചടങ്ങിൽ അഭിനന്ദിച്ചു .
Paaduka Noushad