കുറ്റിപ്പുറത്ത് വീടിന്റെ വാതിൽ തകർത്ത് മോഷണം



കുറ്റിപ്പുറത്ത് വീടിൻ്റെ പൂട്ടും വാതിലും തകർത്ത് മോഷണം.കുറ്റിപ്പുറം പാലത്തിന് സമീപം പൊറ്റാരത്ത് അബ്ദുൽ റഹ്മാൻ എന്നവരുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.അബ്ദുൽ റഹ്മാനും കുടുംബവും വളാഞ്ചേരിയിലെ ഭാര്യവീട്ടിലേക്ക് വ്യാഴാഴ്ച വിരുന്നുപോയതായിരുന്നു.രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീടിന്റെ മുൻവശത്തെ വാതിലും പൂട്ടും തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.ഒരു ലാപ്ടോപ്പ് മോഷണം പോയിട്ടുണ്ട്.കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Below Post Ad