ആള്‍ക്കൂട്ടത്തില്‍ എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം, വിമര്‍ശനങ്ങളുമായി സോഷ്യൽ മീഡിയ


സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെ ആയിരങ്ങളെ പങ്കെടുപ്പിച്ച് നടന്ന എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനെതിരെ വ്യാപക വിമര്‍ശനം. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവയിലെ ജന പങ്കാളിത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.



പൊതുപരിപാടികളില്‍ അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്തുകയും ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന നിര്‍ദേശം ഉള്‍പ്പെടെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Below Post Ad