ഞായറാഴ്ച്ച നിയന്ത്രണങ്ങൾ...

 


ഞായറാഴ്ച്ച നിയന്ത്രണങ്ങൾ...
1) കോവിഡ് 19 മായി ബന്ധപ്പെട്ട് അവശ്യ സർവ്വീസുകളായി പ്രവർത്തിക്കുന്ന കേന്ദ്ര, സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ വകുപ്പ് തലവൻമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് പ്രവർത്തിക്കാവുന്നതാണ്. ടി സ്ഥാപനങ്ങളിലെ ജീവനക്കാർ യാത്രയ്ക്കായി തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്.
2) അടിയന്തിരവും അവശ്യവുമായി പ്രവർത്തിക്കേണ്ട കമ്പനികൾ 24x വ്യവസായ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ 7 സമയക്രമത്തിൽ പ്രവർത്തിക്കാവുന്നതാണ്. ടി സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രസ്തുത സ്ഥാപനങ്ങൾ നൽകിയിട്ടുള്ള അംഗീകൃത തിരിച്ചറിയൽ കാർഡ് യാത്രയ്ക്കായി ഉപയോഗിക്കേണ്ടതാണ്. ഐ.ടി മേഖലകളിൽ അവശ്യ ജീവനക്കാർ മാത്രമെ ഓഫീസുകളിൽ ഹാജരാകാൻ പാടുള്ളു.
3) അടിയന്തിര സാഹചര്യങ്ങളിൽ രോഗികൾ കൂട്ടിരിപ്പുകാർ. വാക്സിനേഷനുമായി ബന്ധപ്പെട്ട വ്യക്തികൾ എന്നിവർക്ക് മതിയായ ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ അതാത് ആശുപത്രികളിലേക്കും വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും യാത്രകൾ അനുവദിക്കുന്നു.
4) ദീർഘ ദൂര ബസ്സ് യാത്രകൾ, ട്രെയിൻ, വിമാന സർവ്വീസുകൾ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ ബന്ധപ്പെട്ട യാത്രാ രേഖകളുമായി ബസ്സ് ടെർമിനലുകൾ റെയിൽവെ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നീ സ്ഥലങ്ങളിലേക്കുള്ള അനുവദിക്കുന്നു. യാത്രകൾ
5) പഴം, പച്ചക്കറി, പാൽ, മത്സ്യ - മാംസങ്ങൾ വിൽക്കുന്ന ഷോപ്പുകൾ, കള്ള് ഷാപ്പുകൾ എന്നിവ സ്ഥാപനങ്ങൾ രാവിലെ 7 മുതൽ രാത്രി 9 മണിവരെ പ്രവർത്തിക്കാവുന്നതാണ്. ടി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്.
6) റെസ്റ്റോറന്റുകളും ബേക്കറികളും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ സംവിധാനം. ഹോം ഡെലിവറിക്കും മാത്രമേ അനുവദിക്കൂ
7) 20 പേരായി പരിമിതപ്പെടുത്തിയും കോവിഡ് 19 പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചും വിവാഹങ്ങളും ശവസംസ്കാര ചടങ്ങുകളും അനുവദനീയമാണ്.
8) ഹോം ഡെലിവറി ചെയ്യുന്നതിനുള്ള ഇ-കൊമേഴ്സ്, കൊറിയർ പ്രവർത്തനങ്ങൾ രാവിലെ 7 മുതൽ രാത്രി 9 വരെ അനുവദനീയമാണ്.
9) മുൻകൂർ ബുക്ക് ചെയ്ത സ്റ്റേ വൗച്ചറുകൾ സഹിതം ഞായറാഴ്ച ടൂറിസത്തിന് അവരുടെ കാറുകളിൽ/ടാക്സീകളിൽ യാത്ര ചെയ്യാനും ഹോട്ടൽ റിസോർട്ട് പരിസരത്ത് താമസിക്കാനും അനുവദിക്കുന്നതാണ്.
10) എൻജി/ഐ എൻ എൽ അനുവദനിയമാണ് ഇവയുടെ വിതരണം
11) മത്സര പരീക്ഷകൾ നടത്താവുന്നതും അഡ്മിറ്റ് കാർഡുകൾ'ഐഡന്റിറ്റി കാർഡ്/ഹാൾ ടിക്കറ്റ് ഉപയോഗിച്ച് ഉദ്യോഗാർത്ഥികളുടെയും പരീക്ഷാ ഉദ്യോഗസ്ഥരുടെയും നീക്കം അനുവദിക്കാവുന്നതാണ്.
12) ഡിസ്പെൻസറികൾ/മെഡിക്കൽ സ്റ്റോറുകൾ/ആശുപത്രികൾ/മെഡിക്കൽ ഉപകരണ സ്റ്റോറുകൾ/നേഴ്സിംഗ് ഹോമുകൾ/ആംബുലൻസുകൾ/അനുബന്ധ സേവനങ്ങൾ ജീവനക്കാരുടെ നീക്കങ്ങൾ.
13) ടോൾ ബൂത്തുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്.
14) പ്രിന്റ് ഇലക്ട്രോണിക് വിഷ്വൽ. സോഷ്യൽ മീഡിയ ഹൗസുകൾ എന്നിവയുടെ
പ്രവർത്തനങ്ങൾ അനുവദിക്കാവുന്നതാണ്.
15) ശുചീകരണ പ്രവർത്തനങ്ങൾക്ക് വിലക്കുകളില്ല
16) അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കുള്ള വർക്ക് ഷോപ്പുകൾ പ്രവർത്തിക്കാവുന്നതാണ്.

Below Post Ad