അബുദാബി ബിഗ് ടിക്കറ്റ് ; പെരുമ്പിലാവ് സ്വദേശിക്ക് ഒരു കോടി


 അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പെരുമ്പിലാവ് ആനക്കല്ല് സ്വദേശി റെനീഷ് കിഴക്കേതിലിന് ഒരു കോടി രൂപ (5 ലക്ഷം ദിർഹം) സമ്മാനം. അജ്മാൻ ഹോളിഡേ ഗ്രൂപ്പിൽ ഡ്രൈവറായ റെനീഷ് സഹപ്രവർത്തകരായ ഒൻപത് പേരുമായി ചേർന്ന് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.

രണ്ടു മാസം മുൻപായിരുന്നു റെനീഷും സാനിയയും വിവാഹിതരായത്. സാനിയ ഫാത്തിമയെയും കൂട്ടി യുഎഇയിലെത്തിയതോടെ നല്ല കാലം തെളിഞ്ഞതായി റെനീഷ് പറഞ്ഞു. 

തിരിച്ചെത്തിയ ഉടൻ ശമ്പള വർധന, കമ്പനി വാഹനം എന്നിവ ലഭിച്ചു. ഇപ്പോൾ ബിഗ് ടിക്കറ്റും. സാനിയയുടെ ഭാഗ്യമാണിതെന്നു കരുതുന്നു. കടം വീട്ടണം, സാനിയയുടെ ഉപരിപഠനം എന്നിവയാണ് മനസ്സിലെ പദ്ധതികളെന്ന് റെനീഷ് പറഞ്ഞു.

Below Post Ad