ദുബായ് 'മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ’ ഫെബ്രു. 22ന് തുറക്കും.

    


നൂറിനം മരങ്ങളും ചെടികളും നിറഞ്ഞ 'മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ' ഭൂതവും ഭാവിയും വർത്തമാനവും ഒരു കുടക്കീഴിലാകും. പരിസ്ഥിതി സംരക്ഷണത്തിലൂടെ സുരക്ഷിത ലോകമൊരുക്കുകയെന്ന സന്ദേശമാണ് ഈ വിസ്മയ കേന്ദ്രത്തിലെ ആദ്യപാഠം. ആവാസ വ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത, ശാസ്ത്രീയ ജലസേചനം, ബഹിരാകാശ സാങ്കേതിക വിദ്യകൾ, റോബട്ടിക്സ്-നിർമിതബുദ്ധി സാധ്യതകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നു.


ഓരോ കാഴ്ചയും ലോകത്തിനു യുഎഇ നൽകുന്ന സന്ദേശങ്ങളാണ്. മ്യൂസിയത്തിൽ മരങ്ങളും ചെടികളും നിറഞ്ഞ ചെറുകുന്നിലേക്കു നടന്നുകയറുന്ന പ്രതീതിയുണ്ടാകും. ഗാഫ്, സിദ്ർ, ഈന്തപ്പന, അക്കേഷ്യ എന്നിവയാണ് പ്രധാനമായുള്ളത്. വിവിധയിനം ചെടികളും വള്ളിപ്പടർപ്പുകളും പൂച്ചെടികളുമുണ്ട്. കടുത്ത വേനലിനെ പ്രതിരോധിക്കാൻ കഴിയുന്ന ഇവയ്ക്കു വളരാൻ വളരെ കുറച്ചു വെള്ളം മതി. വേരുപടലങ്ങളിൽ എപ്പോഴും നനവ് കിട്ടുംവിധമുള്ള ശാസ്ത്രീയ ജലസേചന സംവിധാനമാണുള്ളത്. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകും.

22ന് തുറക്കുന്ന മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ പ്രവേശനത്തിനുള്ള ടിക്കറ്റുകളുടെ ഓൺലൈൻ വിൽപന തുടങ്ങി. 145 ദിർഹമാണു നിരക്ക്. 3 വയസ്സിൽ താഴെയുള്ള കുട്ടികൾ, 60 കഴിഞ്ഞവർ എന്നിവർക്കു പുറമേ നിശ്ചയദാർഢ്യ വിഭാഗക്കാർക്കും ഒപ്പമുള്ളയാൾക്കും പ്രവേശനം സൗജന്യം. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശന സമയം. വിവരങ്ങൾക്ക് സൈറ്റ്: www.motf.ae.

Tags

Below Post Ad