പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ യാത്ര നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കപ്പൽ പൊന്നാനി തുറമുഖത്ത് എത്തിക്കുന്നതിനായി തുറമുഖത്തിൻ്റെ ആഴം കൂട്ടേണ്ടതുണ്ട്.ഇതിൻ്റെ ഭാഗമായി എം.എൽ എ പി.നന്ദകുമാർ തുറമുഖത്ത് എത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി.തുറമുഖത്തിൻ്റെ ആഴം വർധിപ്പിക്കുമെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു.
യാത്രയുടെ ഭാഗമായി നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.പൊന്നാനിയിലെ മാധ്യമ കൂട്ടായ്മയായ പ്രസ് ക്ലബിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കപ്പൽ യാത്ര നടത്തുന്നത്. 25 മാധ്യമ പ്രവർത്തകരും മന്ത്രിയും എം എൽ എ യും എം പി യും അടങ്ങുന്ന 50 പേരാണ് ആദ്യ യാത്ര ചെയ്യുക.