കുമ്പിടി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കെട്ടിട നിർമ്മാണത്തിനായി ഫെബ്രുവരി 26 ശനിയാഴ്ച ബിരിയാണി ചലഞ്ച് നടത്തുന്നു.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സൊസൈറ്റിക്ക് ജീവകാരുണ്യ പ്രവർത്തകനായ പള്ളിയാലിൽ അബ്ദുൽ ഖാദർ നൽകിയ സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടത്തിൽ വയോധികർക്കുള്ള പകൽവീട്,പാരാപ്ലീജിയ രോഗികൾക്ക് ഡേകെയറും സ്വയം തൊഴിൽ അവസരവും,പക്ഷാഘാത രോഗികൾക്ക് ഫിസിയോതെറാപ്പി യൂണിറ്റും,കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് സെന്ററിനുമുള്ള സൗകര്യങ്ങളുമാണ് ഒരുക്കുന്നതെന്ന് സൊസൈറ്റി ചെയർമാൻ സി.ടി സൈതലവി അറിയിച്ചു.
നൂറ് രൂപയാണ് ബിരിയാണി ചലഞ്ചിന് ഈടാക്കുന്നത്.കൂപ്പണുകൾക്ക് ബന്ധപ്പെടുക: 9447 628768, 9633 352172