പാലക്കാട് ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഹെൽപ്പ് ഡെസ്‌കിലേക്ക് പബ്ലിക് റിലേഷന്സ് അസിസ്റ്റന്റ് നിയമനം. എസ്.എസ്.എൽ.സി യോഗ്യത, കമ്പ്യൂട്ടര്/ടൈപ്പിങ് പരിജ്ഞാനം, ആശയവിനിമയപാടവം അഭികാമ്യം. 2021 ജനുവരി ഒന്നിന് 50 തികയാത്തവര്ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ പ്രായം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഫെബ്രുവരി 26 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില് നേരിട്ട് നല്കണം. കൂടിക്കാഴ്ച പിന്നീട് അറിയിക്കും. ഫോണ്-0491 2533327, 2534524.