ജന്മദിനത്തോടനുബന്ധിച്ച് ക്യാൻസർ രോഗികൾക്ക് തന്റെ തലമുടി ദാനം ചെയ്ത് മാതൃകയാവുകയാണ് പരുതൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും രണ്ടാം വാർഡ് മെമ്പറുമായ വഹീദ ജലീൽ.
ഇത് രണ്ടാമത്തെ തവണയാണ് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിച്ചു നൽകുന്നതിന് വേണ്ടി തലമുടി വെട്ടി നൽകുന്നത്.ഇത്തവണ തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് മുടി നൽകിയത്.
കാരമ്പത്തൂർ വാർഡിലെ ( ചുങ്കം ) പ്രദേശത്ത് താമസിക്കുന്ന ആൽഫ സൈനബയും മെമ്പറോടൊപ്പം പുണ്യ പ്രവർത്തിയിൽ പങ്കാളിയായി.നന്മ നിറഞ്ഞ കാരുണ്യ പ്രവർത്തനത്തെ പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി എം സക്കറിയ പ്രത്യേകം അഭിനന്ദിച്ചു
.