ചാലിശ്ശേരി മുലയംപറമ്പ് പൂരം നാളെ

 


പ്രസിദ്ധമായ ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 27 ഞായറാഴ്ച ആഘോഷിക്കും.പൂരത്തിൻ്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ചാലിശ്ശേരി ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.സി. വിനു അറിയിച്ചു. ചാലിശ്ശേരി എസ്.ഐ. എസ്. അനീഷിൻ്റെ നേതൃത്വത്തിൽ 150 പോലീസ് ഉദ്യോഗസ്ഥരേയാണ് സുരക്ഷാ ചുമതലകൾക്കായി വിന്യസിക്കുക. 

ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ചാലിശ്ശേരി ക്ഷേത്ര മൈതാനം, പൂരപ്പറമ്പ്, ചാലിശ്ശേരി സെൻ്റർ എന്നിവിടങ്ങളെല്ലാം സി സി ടി വി നിരീക്ഷണത്തിലായിരിക്കും. 23 ആനപ്പൂര കമ്മറ്റികളും അഞ്ച് ദേeശാൽസവ കമ്മറ്റികളുമാണ് ഈ വർഷത്തെ പൂരത്തിൽ അണിനിരക്കുന്നത്. ഓരോ ആനപ്പൂര കമ്മറ്റികൾക്കൊപ്പവും  പോലീസ് സേനയെ പ്രത്യേകം വിന്യസിക്കും. 

ഓരോ ടീമിനും അഞ്ച് മിനിറ്റ് സമയമാണ് ക്ഷേത്രാങ്കണത്തിൽ പോലീസ് അനുവദിച്ചിരിക്കുന്നത്. ആനപ്പുരങ്ങൾക്ക് ശേഷം മറ്റ് തനത് കാലാരൂപങ്ങൾക്ക് പ്രവേശനം നൽകും. അമ്പല മൈതാനത്ത് ഫയർ യൂണിറ്റ്, ആംബുലൻസ്, എലഫൻ്റ് സ്ക്വാഡ്, പോലീസ് എന്നിവക്കായി പ്രത്യേക എയ്ഡ് പോസ്റ്റുകളും ഒരുക്കിയിട്ടുണ്ട്. ഉത്സവത്തിനെത്തുന്ന ആനകളുടെ ഫിറ്റ്നസ്, ഇൻഷുറൻസ് രേഖകൾ എന്നിവയിൽ കർശന പരിശോധനകൾ ഉണ്ടാവുമെന്നും ചാലിശ്ശേരി പോലീസ് അറിയിച്ചു.

മാല മോഷണം തടയുക ലക്ഷ്യേമിട്ട് വനിതാ പോലീസ് ഉൾപ്പടെയുള്ളവരെ മഫ്തിയിൽ വിശ്വസിക്കുമെന്നും കെ.സി. വിനു അറിയിച്ചു. പൂരത്തലേന്നത്തെ വാണിഭവും പോലീസിൻ്റെ സുരക്ഷാ നിയന്ത്രണത്തിലായിരിക്കും നടക്കുക. ക്ഷേത്ര കലകളിൽ ഉൾപ്പെടാത്ത നാസിക് ഡോൾ, ബാൻറ് വാദ്യം, തമ്പോല എന്നിവക്ക് ഇത്തവണ ഉത്സവപ്പറമ്പിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പൂരത്തിൻ്റെ സുഗമമായ നടത്തിപ്പിന് മുഴുവൻ ആളുകളുടേയും സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

Tags

Below Post Ad