പാലക്കാട് ജില്ലയില് ഇന്ന് (ഫെബ്രുവരി 13) 462 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 431 പേർ,ഉറവിടം അറിയാതെ രോഗം ബാധിച്ച 21 പേർ, ആരോഗ്യപ്രവർത്തകരായ 8 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1554 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 2986 പരിശോധന നടത്തിയതിനാലാണ് 462 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 6157 ആയി.