ആക്രി സാധനങ്ങളിൽ കണ്ടെത്തിയ സ്വർണ്ണാഭരണം ഉടമക്ക് തിരിച്ചേൽപിച്ച് മാതൃകയായി കച്ചവടക്കാരൻ


ആക്രി സാധനങ്ങളിൽ കണ്ടെത്തിയ സ്വർണ്ണാഭരണം ഉടമക്ക്  തിരിച്ചേൽപിച്ച് മാതൃകയായി കച്ചവടക്കാരൻ.

വീടുകൾ കയറി ഇറങ്ങി ശേഖരിച്ച ആക്രി സാധനങ്ങൾ  താമസ സ്ഥലത്തെത്തി ഓരോ ഇനങ്ങളും തരം തിരിക്കുന്ന സമയത്താണ് ചാക്കിൽ ഒരു ആഭരണപെട്ടി കച്ചവടക്കാരൻ മൻസൂർ കണ്ടെത്തിയത്ത്.തുറന്ന് നോക്കിയപ്പോൾ 18 പവനോളം തൂക്കം വരുന്ന സ്വർണ മാല.



കൂടെയുള്ള സഹായി ഫാസിലിനെയും കൂട്ടി ജ്വല്ലറിയിൽ  പോയി സ്വർണമാണെന്ന് ഉറപ്പ് വരുത്തി ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്പിച്ച് മാതൃകയാവുകയായിരുന്നു വളാഞ്ചേരി ഇരിമ്പിളിയം വെണ്ടല്ലൂർ സ്വദേശി കടവത്ത് പറമ്പിൽ മൻസൂറെന്ന സത്യസന്ധനായ ആക്രി കച്ചവടക്കാരൻ 



ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും ആക്രി കച്ചവടക്കാരൻ മൻസൂറിന്റെ സത്യസന്ധതയെ നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദിച്ചു 

Report : News Desk


Tags

Below Post Ad