ആടിന് ഉമ്മ നൽകുന്ന അണ്ണാൻ കുഞ്ഞ്: മനം കവർന്ന് അപൂർവ്വ സൗഹൃദം


എടപ്പാൾ മാണൂർ വെള്ളാട്ട് വളപ്പിൽ കുഞ്ഞലവിയുടെ വീട്ടിൽ വിരുന്നെത്തുന്ന അണ്ണാൻ കുഞ്ഞാണ് വീട്ടുകാരുമായും വീട്ടിലെ ആടുമായും മനം കവരുന്ന അപൂർവ്വ സൗഹൃദം പങ്കുവെക്കുന്നത്.മകൻ അബ്ദുൽ കയ്യൂമിൻ്റെയും വീട്ടിലെ ആടായ മണികുട്ടിയുടെയും കളി കൂട്ടുകാരനാണ് ഇപ്പോൾ അണ്ണാൻ കുഞ്ഞ്. 


മരത്തിൽ നിന്ന് താഴെ വീണ അണ്ണാൻ കുഞ്ഞിനെ  ശുശ്രൂഷിച്ച് അബ്‌ദുൽകയ്യൂം വിട്ടയച്ചെങ്കിലും സൗഹൃദം ഒഴിയാൻ കഴിയില്ല എന്ന സന്ദേശമാണത് അണ്ണാൻ കുഞ്ഞ് വീട്ടുകാർക്കും നാട്ടുകാർക്കും സമ്മാനിക്കുന്നത്. 

എന്നും വീട്ടിൽ വന്ന്  മണിക്കൂറുകൾ ചെലവഴിക്കുന്ന അപൂർവ്വ സൗഹൃദം എട്ട് മാസമായി പതിവു തെറ്റാതെ തുടരുകയാണ്.

സമൂഹമാധ്യമങ്ങൾ വഴി നാടറിഞ്ഞതോടെ അപൂർവ്വമായ സൗഹൃദ കാഴ്ച കാണാൻ അലവിക്കുട്ടിയുടെ വീട്ടിലെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്

Tags

Below Post Ad