ജസ്റ്റിസ് ഡി.ശ്രീദേവി സ്മാരക ബാല പ്രതിഭ പുരസ്കാരം പ്രഖ്യാപിച്ചു.തൃത്താല കെ.ബി മേനോൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയും സാഹിത്യ, അഭിനയ പ്രതിഭയുമായ ഗരിമ മനോജ്,നൃത്ത രംഗത്തെ അതുല്യ പ്രതിഭയായ പട്ടാമ്പി കലാർപ്പണ നൃത്ത വിദ്യാലയത്തിലെ അനംഗ കിളി,ഗണിത ശാസ്ത്ര രംഗത്തെ അതുല്യ പ്രതിഭയും മാലിദീപ് പ്രവാസിയുമായ നിരഞ്ജൻ കൃഷ്ണ എന്നിവർക്കാണ് ജസ്റ്റിസ് ഡി. ശ്രീദേവിയുടെ പേരിലുള്ള ബാല പ്രതിഭ പുരസ്കാരം പ്രഖ്യാപിച്ചത്.
മാർച്ച് അഞ്ചിന് തിരുവനന്തപുരം ഗാന്ധിസ്മൃതി മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.