യുക്രെയിനില്‍ കുടുങ്ങിപ്പോയവരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം;ഇ.ടി.മുഹമ്മദ് ബഷീർ എം,പി


യുക്രെയിനില് കുടുങ്ങിപ്പോയ മലയാളികള് ഉള്പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ;ഇ.ടി.മുഹമ്മദ് ബഷീർ എം,പി,

അവിടെ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികളായ വിദ്യാർത്ഥികളാണ് .ഇന്ത്യന് വിദ്യാര്ത്ഥികളോട് അടിയന്തരമായി മടങ്ങാന്എംബസി ആവശ്യപ്പെട്ടെങ്കിലും, ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് ആദ്യ സമയങ്ങളിൽ പ്രതിസന്ധി സൃഷ്ട്ടിച്ചു .ഇപ്പോൾ വിമാനത്താവളങ്ങൾ അടച്ചിട്ടതിനാൽ ആ സാധ്യതയും അടഞ്ഞു.

അതിനാൽ അടിയന്തിരമായി ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തി എത്രയും വേഗം അവരെ നാട്ടിലെത്തിക്കണം .നിലവിൽ അവർക്ക് സുരക്ഷ ഒരുക്കാൻ എംബസി തയ്യാറാവണം , ഒപ്പം ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകണമെന്നും എം.പി.പറഞ്ഞു

ഈ കാര്യങ്ങളെല്ലാം ബന്ധപ്പെട്ടവരുമായി സംസാരിചെന്നും അദ്ദേഹം അറിയിച്ചു
Tags

Below Post Ad