ഈ വർഷത്തെ തൃത്താല ഫെസ്റ്റ് - 2022 നാളെ ഫെബ്രുവരി 26 ശനിയാഴ്‌ച ആഘോഷിക്കും. കാലത്ത് ഒൻപത് മുതൽ പതിനൊന്ന് വരെ ആന, ബാന്റ് വാദ്യം എന്നിവയുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം നടക്കും. വൈകീട്ട് നാലിന് മേഴത്തൂരിൽ നിന്നും പതിനഞ്ച് ആഘോഷ കമ്മറ്റികൾ അണിനിരക്കുന്ന ഘോഷയാത്ര തൃത്താല കുമ്പിടി തിരിവിലേക്ക് പുറപ്പെടും.
ഇരുപത് ആനകളും ബാൻറ് വാദ്യകലാകാരൻമാരും ഘോഷയാത്രയിൽ അണിനിരക്കും. ഫെസ്റ്റിനോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് നാല് മുതൽ ഏഴ് വരെ തൃത്താല സെന്ററിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വെള്ളിയാഴ്ച വൈകുന്നേരം തൃത്താല ഫെസ്റ്റ് വാണിഭവും ഉണ്ടാവും.
തൃത്താല ദേശോത്സവം കോവിഡ് കാലത്തെ ഉപജീവനത്തിന്റെ ആഘോഷമാക്കി മാറ്റി വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു