കൂറ്റനാട് മലറോഡിലുള്ള റേഷൻ കടയ്ക്ക് സമീപം സ്റ്റാർ വേൾഡ് ടയർ കടയിൽ മോഷണ ശ്രമം.ഇന്ന് പുലർച്ചെ 3മണിക്കാണ് മോഷണ ശ്രമം ഉണ്ടായത്. ആയുധം കൊണ്ട് കുത്തി തുറക്കുന്ന ശബ്ദം കേട്ട് തെട്ടടുത്തുള്ള വീട്ടുകാർ വന്നതോടെ മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു.
രണ്ടു വാഹനങ്ങളിലാണ് മോഷ്ടാക്കൾ കടയിലേക്ക് വന്നത്.മൂവായിരം രൂപയോളം വിലവരുന്ന മൂന്ന് ടയറുകൾ മോഷ്ടാക്കൾ ഒരു ബൈക്കിൽ കെട്ടിവയ്ക്കുകയും മറ്റ് ടയറുകൾ മോഷ്ടിക്കായി പോവുകയും ചെയ്ത സമയത്താണ്. അയൽവാസിയുടെ ടോർച്ച് വെളിച്ചം കണ്ടു മോഷ്ടാക്കൾ രണ്ടാമത്തെ ബൈക്കിൽ രക്ഷപ്പെട്ടത്.
തുടർന്ന് ചാലിശ്ശേരി പോലീസും തൃത്താല പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ബൈക്ക് പട്ടാമ്പി സ്വദേശികളുടെതാണ്.