ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്രമോദി വരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രിമാർ, ഫുട്ബാൾ താരങ്ങൾ, സിനിമാ നടൻമാർ തുടങ്ങി ഒട്ടനവധി വ്യക്തികളുടെ മുഖങ്ങൾ ഇലയിൽ വെട്ടിയെടുത്ത് വിസ്മയമാകുകയാണ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥി വിവേക്.
ലോക്ക്ഡൗൺ കാലത്ത് കൗതുകമായി ഇലയിൽ തീർത്ത രൂപങ്ങൾ കണ്ടതോടെ വീട്ടുകാരും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. അതോടെ കൂടുതൽ രൂപങ്ങളുണ്ടാക്കി. പച്ച പ്ലാവിലയിൽ രൂപം വരച്ച് പിന്നീട് വെട്ടിയെടുക്കുകയാണ് ചെയ്യുക.
15 ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ മുഖം പ്ലാവിലയിലൊരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോ ഡ്സിലും ഇടം നേടി. മ്യൂറൽ ആർട്ടിനൊപ്പം പാഴ് വസ്തുക്കളിൽനിന്ന് വിവിധ രൂപങ്ങൾ തയാറാ ക്കാറുണ്ട്. എടയൂർ സി.കെ പാറ സ്വദേശി എം. വിനോദിന്റെയും വി. ബിന്ദുവിന്റെയും മകനാണ് വിവേക്. വിനീത,വിശാഖ് എന്നിവർ സഹോദരങ്ങളാണ്.