പ്രവർത്തന ഫണ്ട്‌ സമാഹരണ കാമ്പയിൻ ഉദ്ഘാടനം ചെയ്തു


മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം പ്രവർത്തന ഫണ്ട്‌ സമാഹരണ കാമ്പയിൻ കെ. പി.സി.സി. വൈസ് പ്രസിഡന്റ് വി ടി ബൽറാം ഫണ്ട് കൈമാറികൊണ്ടു ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി മുനീബ് ഹസൻ, പട്ടിത്തറ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രട്ടറി എം വി അഷ്‌റഫ്‌, യൂത്ത് ലീഗ്, പി. ഇ സാലിഹ്, യു ടി താഹിർ, മുഹ്സിൻ ആലൂർ തുടങ്ങിയവർ സംബന്ധിച്ചു.


Tags

Below Post Ad