ശിവരാത്രിയോടനുബന്ധിച്ച് കപ്പൂർ പൊയിലിയിൽ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നാദിയ അഷ്‌റഫ് അവതരിപ്പിച്ച നൃത്തച്ചുവടുകൾ അനവദ്യ സുന്ദരമാണ്.കപ്പൂർ കാഞ്ഞിരത്താണി കണ്ടംകുളങ്ങര അഷ്‌റഫ് സബിത ദമ്പതികളുടെ മകളാണ് ഈ കലാകാരി.
കലോത്സവ വേദികളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.സംസ്ഥാന ജില്ലാ കലോത്സവങ്ങളിലും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കല്യാൺ ജ്വല്ലറിയുടെ സ്വർണ്ണപ്പതക്കവും അഭിനയ മികവിന് ഭരത് പി.ജെ ആന്റണി അവാർഡും കരസ്ഥമാക്കിയ നാദിയ സംസ്ഥന യുവജനോത്സവത്തിലും മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ശിവ താണ്ഡവ നൃത്തം കാണാം :