കുമ്പിടി പള്ളിബസാറിലെ യുവാക്കളുടെ കൂട്ടായ്മയായ സർഗ്ഗധാര കലാ സാംസ്കാരിക സമിതിയുടെ ഓഫീസ് ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. നാടിന്റെ സമഗ്രമായ വികസനത്തിനും നന്മക്കും ഇത്തരം കൂട്ടായ്മകളുടെ സേവനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സർഗ്ഗധാരയുടെ ലോഗോ പ്രകാശനം കേരള ലൈബ്രെറി കൌൺസിൽ അംഗം ശ്രീ. എം കെ പ്രദീപ് നിർവഹിച്ചു. മെമ്പർഷിപ്പ് വിതരണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ കെ പി മുഹമ്മദ് നിർവഹിച്ചു. സർഗ്ഗധാരയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സഫ നാസറിനെ യോഗം അനുസ്മരിച്ചു.
സർഗ്ഗധാരയുടെ ലോഗോ ഡിസൈൻ ചെയ്ത സൈനുദ്ധീൻ കുമ്പിടിയെയും, ശിഹാബ് ഹുദവിയെയും വരച്ച അഷ്ഫാഖ്നെയും പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിന് ഇബ്രാഹിം കുട്ടി മാസ്റ്റർ, ഒറുവിൽ അബൂബക്കർ, അൻവർ, മുഹ്സിൻ കോണിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. ക്ലബ് പ്രസിഡന്റ് എം വി സ്വാലിഹ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്‌കർ അലി സ്വാഗതവും അനസ് നന്ദിയും രേഖപ്പെടുത്തി.