ആനക്കരയിൽ അനധികൃത മണൽ കടത്ത്.ടിപ്പർ ലോറി പിടിച്ചെടുത്തു
ഫെബ്രുവരി 14, 2022
ഭാരതപ്പുഴയിൽനിന്നും അനധികൃതമായി മണൽ കടത്തി കൊണ്ടുപോയിരുന്ന ടിപ്പർ ലോറിയും മണലും ആനക്കര സെന്ററിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള റവന്യൂ വിജിലൻസ് സ്കോഡാണ് ഇന്ന് പുലർച്ചെ നാലുമണിക്ക് മണൽലോറി കസ്റ്റഡിയിലെടുത്തത് . കെസി കൃഷ്ണകുമാർ വിഒ സെബാസ്റ്റ്യൻ, ജസ്റ്റസ് മാത്യു ഫിലിപ്പ് (VFA) എന്നിവർ നേതൃത്വം നൽകി.
Tags