മീൻ വലയിൽ കുടുങ്ങിയ രണ്ട് മലമ്പാമ്പുകളെ രക്ഷപ്പെടുത്തി


മീൻ പിടിക്കാൻ വിരിച്ച വലയിൽ കുടുങ്ങിയ രണ്ട് മലമ്പാമ്പുകളെ കൈപ്പുറം അബ്ബാസ് രക്ഷപ്പെടുത്തി.  തിരുവേഗപ്പുറ പാലത്തിന് സമീപമുള്ള മുറിഞ്ഞായ കടവിൽ മൽത്സ്യ ബന്ധനത്തിനായി വിരിച്ചിട്ട വലക്കുള്ളിലാണ് രണ്ട് മലമ്പാമ്പുകളെ ഒന്നിച്ച് വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ നാട്ടുകാർ പാമ്പ് പിടുത്തക്കാരൻ കൈപ്പുറം അബ്ബാസിനെ വിളിച്ച് വരുത്തുകയും വലമുറിച്ച് നീക്കി രണ്ട്മലമ്പാമ്പുകളെയും രക്ഷപ്പെടുത്തി. വലക്കുള്ളിൽ അകപ്പെട്ട ഉടനെ കണ്ടതിനാൽ രക്ഷപ്പെടുത്താനായി.രണ്ട് പാമ്പുകളെയും പട്ടാമ്പി വനം വകുപ്പ് അധികൃതർക്ക് കൈമാറി

Tags

Below Post Ad