വാണിയംകുളത്ത് വെച്ച് എയിസും ടോറസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂറ്റനാട് പെരിങ്ങോട് റോഡിലുള്ള ആരോമൽ തൈര് ഉടമ ഇബ്രാഹിം (38) മരണപ്പെട്ടു. ഇന്നലെ രാത്രി ഒമ്പതരക്ക് പാലക്കാട് നിന്നും കൂറ്റനാട്ടേക്ക് വരികയായിരുന്ന എയിസും പാലക്കാട്ടേക്ക് പോവുകയായിരുന്ന ടോറസും തമ്മിലാണ് വാണിയംകുളത്ത് വെച്ച് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ എയിസിന്റെ മുൻവശം മുഴുവൻ തകർന്നു. ഇബ്രാഹിമിനെ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മണിയോടെ ഇബ്രാഹിം മരണപെട്ടു. ഏയ്സിൽ കൂടെ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശിക്ക് പരിക്കുകളോടെ പി കെ ദാസ് ഹോസ്പിറ്റൽ പ്രവേശിച്ചു.
വാണിയംകുളം വാഹനാപകടം;കൂറ്റനാട് സ്വദേശി മരണപ്പെട്ടു.
ഫെബ്രുവരി 03, 2022