ടി.നസിറുദ്ദീൻ നിര്യാതനായി
ഫെബ്രുവരി 10, 2022
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ (78).നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.മൂന്ന് പതിറ്റാണ്ടോളം വ്യാപാരി വ്യവസായി സംഘയെ നയിച്ച നേതാവിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ കടകൾ അടക്കും.ഖബറടക്കം നാളെ വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ നടക്കും