വാദ്യമേളത്തിമർപ്പിൽ തൃത്താല ദേശോത്സവം - തൃത്താല ഫെസ്റ്റ് 2022 വർണാഭമായി ആഘോഷിച്ചു. കേന്ദ്ര ജനകീയ ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഉപ ആഘോഷക്കമ്മിറ്റികളുടെ പങ്കാളിത്തത്തോടെയാണ് ഇത്തവണത്തെ ആഘോഷപരിപാടികൾ നടന്നത്.
ദേശീയോത്സവത്തിലെ പ്രധാന ആകർഷണമായ ഘോഷയാത്ര വൈകീട്ട് നാലിന് മേഴത്തൂരിൽനിന്ന് ആരംഭിച്ച് വെസ്റ്റ് തൃത്താലയിൽ അവസാനിച്ചു. വിവിധ ആഘോഷ കമ്മിറ്റികളുടെ ഇരുപത്തിയഞ്ചിലധികം ആനകൾ, അഞ്ഞൂറിലേറെ കലാകാരന്മാർ അണിനിരന്ന ബാന്റ്‌വാദ്യം, ഒപ്പന, കോൽക്കളി, തഫ്മുട്ട് എന്നിവ ഘോഷയാത്രയെ ആവേശത്തിലാഴ്ത്തി.
രാവിലെ മുതൽ ആന, ബാന്റ് വാദ്യം എന്നിവയുടെ അകമ്പടിയോടെ വിവിധ ഉപ ആഘോഷക്കമ്മിറ്റികളുടെ നഗരപ്രദക്ഷിണവും രാത്രി തൃത്താല സർക്കാർ ആസ്പത്രി പരിസരത്ത് വർണ്ണങ്ങൾ പ്രകാശിച്ച് ചൈനീസ് വെടിക്കെട്ടും നടന്നു.
News Desk-K NEWS