കമ്പ്യൂട്ടർ യുഗത്തിലും സുവർണ്ണ ശോഭയോടെ ഒരു ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട്


കമ്പ്യൂട്ടർ യുഗത്തിൽ യുവ തലമുറ ടൈപ്പ് റൈറ്റിംഗ് മിഷ്യനോട് പുറം തിരിഞ്ഞുനിൽക്കുന്ന കാലഘട്ടത്തിലും പ്രിയം കുറയാതെ വിദ്യാർത്ഥികളെ കാത്തിരിക്കുകയാണ് എടപ്പാൾ പൊന്നാനി റോഡിലെ സുവർണ കമ്പ്യൂട്ടേഴ്സ് ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ  സതീഷ് വേദപുരത്ത് 

30 വർഷങ്ങൾക്കു മുമ്പാണ് ഇദ്ദേഹം എടപ്പാളിൽ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്.ഈ കാലയളവിൽ തന്നെ നിരവധിപേർ ടൈപ്പിംഗ് പരിശീലിച്ച് വിവിധ  ജോലികളിൽ കയറിക്കൂടി. ഇതിൽ പലരും ഇന്നും സർക്കാർ ഉദ്യോഗങ്ങളിലാണ് .

ഒരു കാലത്ത് ടൈ.പ്പ് റൈറ്റിംഗ് പരിശീലിക്കുന്നത് തന്നെ അധിക മേന്മ തന്നെയായിരുന്നു. സർക്കാർ  ജോലികൾക്കും അത്യാവശ്യ ഘടകം കൂടിയായിരുന്നു ടൈപ്പ് റൈറ്റിംഗ്.കമ്പ്യൂട്ടറിന്റെ കടന്നുവരവോടെ ഈ മേഖലയ്ക്ക് ആളുകൾ കുറഞ്ഞെങ്കിലും ടൈപ്പ് റൈറ്റിംഗ് പരിശീലിച്ചവർ  കീബോർഡിൽ ടൈപ്പ് ചെയ്തത് കണ്ടാൽ ഏതൊരാളും ആശ്ചര്യപ്പെടും.എന്നാൽ പലർക്കും അറിയാത്ത രഹസ്യമാണ് ഈ വേഗതയ്ക്ക് പിന്നിലെ ടൈപ്പ് റൈറ്റിംഗ് പരിശീലനാമെന്നും ഓരോ വിദ്യാർത്ഥികളും ടൈപ്പ് റൈറ്റിംഗ് വേഗതക്കായി പരിശീലനം നേടണമെന്നും സതീശൻ പറയുന്നു.

സിൽവർ ജൂബിലി പിന്നിടുന്ന എടപ്പാൾ പൊന്നാനി റോഡിലെ സുവർണ കമ്പ്യൂട്ടേഴ്സ് ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട്  ഇന്നും വിദ്യാർഥികളെ കാത്ത് സുവർണ്ണ ശോഭയോടെ കാത്തിരിക്കുകയാണ്

Tags

Below Post Ad