ഒരാഴ്ചത്തേക്ക് വരുന്ന അന്താരാഷ്ട യാത്രക്കാർക്ക് ക്വാറ​ന്‍റീൻ ആവശ്യമില്ല ആരോഗ്യ മന്ത്രി


ഏഴ് ദിവസത്തിൽ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട യാത്രക്കാർക്ക് ക്വാറ​ന്‍റീൻ ആവശ്യമില്ലെന്ന്​ ആരോഗ്യ മന്ത്രി വീണാ ജോർജ്​ അറിയിച്ചു. അവർ കേന്ദ്ര സർക്കാറിന്‍റെ പരിശോധനാ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം. അവർക്ക് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാം.

കർശനമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. ഏഴ് ദിവസത്തിനുള്ളിൽ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം.

Tags

Below Post Ad