പട്ടാമ്പിയിൽ ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ലോറി കയറി മരിച്ചു.മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിന് മുന്നിൽ തിങ്കളാഴ്ച പുലർച്ചെയാണ് ദാരുണ സംഭവം.
പട്ടാമ്പി ഗവ.സംസ്കൃത കോളേജിന് സമീപം താമസിക്കുന്ന ഇരട്ടയിൽ വീട്ടിൽ അബ്‌ദുൽ റസാഖിന്റെ ഭാര്യ സൈഫുന്നീസ (45)യാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് അബ്‌ദുൽ റസാഖ് ആശുപത്രിയിൽ .ചികിത്സയിലാണ്.
അബ്‌ദുൽ റസാഖും ഭാര്യ സൈഫുന്നീസയും പട്ടാമ്പി നേർച്ച കണ്ട് മടങ്ങവെ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ പുറകെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞു ലോറിക്കടിയിലേക്ക് വീണ സൈഫുന്നീസയുടെ മേൽ ചക്രങ്ങൾ കയറിയിറങ്ങി. സൈഫുന്നീസ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അപകടത്തിൽ ഭർത്താവ് അബ്‌ദുൽ റസാഖ് പരിക്കുകളോടെ രക്ഷപ്പെട്ടു. സൈഫുന്നീസയുടെ മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
SWALE