ചികിത്സ ലഭിക്കാൻ വൈകിയതിനാൽ ആട് ചത്തു.


ചികിത്സ ലഭിക്കാൻ വൈകിയതിനാൽ ആട് ചത്തു.കൂടല്ലൂർ മൃഗാശുപത്രിയുടെ അനാസ്ഥക്കെതിരെ ക്ഷീര കർഷകയുടെ പരാതി 

ഇന്ന് രാവിലെ സുഖമില്ലാത്ത ആടിനെയും കൊണ്ട് കൂടല്ലൂർ മൃഗാശുപത്രിയിലെത്തിയ കുമ്പിടി ക്ഷീര കർഷക ശശികലയോട്  ഡോക്ടർ ഇല്ല അറ്റന്റെർ മാത്രമേയുള്ളൂ എന്ന്  പറഞ്ഞ് ആടിന് സോഡിയം പ്രശ്നത്തിന് ഒരു ഇഞ്ചക്ഷൻ നൽകി കാൽസ്യം ടോണിക്ക് മേടിക്കാൻ  സ്വകാര്യ മെഡിക്കൽ  ഷോപ്പിലേക്ക് എഴുതി കൊടുക്കുകയും ചെയ്തു

പക്ഷേ ആടിന്റെ അവസ്ഥ മോശമായതിനാൽ കിലോമീറ്ററുകൾക്കപ്പുറം കുറ്റിപ്പുറം മൃഗാശുപത്രിയിൽ വീണ്ടും കൊണ്ടുപോകുകയും നല്ല തിരക്കിലായിട്ടും അവിടെയുള്ള ഡോക്ടർ ആടിനെ പരിശോധിക്കുകയും മരുന്ന് നൽകുകയും ചെയ്തു.

എന്നാൽ യഥാർത്ഥ ചികിത്സ സമയത്ത് കിട്ടാൻ  വൈകിയതിനാൽ ആട്  വൈകീട്ട്  ചത്തു. പ്രസവം കഴിഞ്ഞ് മുലപ്പാൽ കുടി മാറാത്ത കുഞ്ഞുമക്കളുടെ കരച്ചിൽ കേൾക്കാൻ വയ്യെന്ന സങ്കടത്തോടെ ശശികല ചോദിക്കുന്നു, ആരാണ് ഇതിനൊരു പരിഹാരം കാണുക...

പഞ്ചായത്ത് ഫണ്ട് അനുവദിച്ചില്ല എന്ന ഒറ്റ കാരണം പറഞ്ഞ് വർഷങ്ങളായി മിണ്ടാപ്രാണികൾക്ക് വിരമരുന്ന് പോലും ലഭ്യമല്ലാത്ത ഒരു മൃഗാശുപത്രിയാണ്  ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ മൃഗാശുപത്രി എന്നാണ് നാട്ടുകാരുടെ പരാതി.

K NEWS


Below Post Ad