മുഴുവൻ അയൽക്കൂട്ടങ്ങൾക്കും വാഴക്കന്ന് വിതരണം നടത്തി ആനക്കര ഗ്രാമപഞ്ചായത്ത്.


2021- 22 വർഷത്തെ ജനകീയാസൂത്ര പദ്ധതി പ്രകാരം ആനക്കര ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ ആനക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ അയൽക്കൂട്ടങ്ങൾക്കും വാഴക്കന്നു വിതരണ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മുഹമ്മദ്‌ അയൽക്കൂട്ടങ്ങൾക്ക് നൽകി നിർവഹിച്ചു.

ആനക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ അയൽക്കൂട്ടം അംഗങ്ങളുടെ വീടുകളിലും കൃഷിയുടെ സന്ദേശം എത്തിക്കുകയും അടുക്കളതോട്ടം പ്രോത്സാഹിപ്പിക്കുകയും ആണ് പദ്ധതിയുടെ ലക്ഷ്യം

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റൂബിയ റഹ്മാൻ , പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി കെ ബാലചന്ദ്രൻ, സി.പി സവിത ടീച്ചർ , മെമ്പർമാരായ കെ പി മുഹമ്മദ് , ഗിരിജ മോഹനൻ , വി.പി സജിത , ജ്യോതി ലക്ഷ്മി , ദീപ ,കൃഷി ഓഫീസർ എം.പി സുരേന്ദ്രൻ , എന്നിവർ പങ്കെടുത്തു
Tags

Below Post Ad