കാണാതായ പോത്തിനെ പിടിച്ചുകെട്ടി തിരിച്ചേല്‍പ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ശശി പച്ചാട്ടിരി. ബുധനാഴ്ച്ച പുലര്‍ച്ചെ നാലരമണിയോട് കൂടി പത്ര വിതരണത്തിനിടയിലാണ് ആനക്കര നീലിയാട് റോഡിലൂടെ കയറുമായി പോത്ത് ഓടുന്നത് കണ്ടത്.
കഴിഞ്ഞ ദിവസം മുണ്ട്രക്കോട് സ്വദേശിയും ആനക്കരയിലെ സിഐടിയു തൊഴിലാളിയുമായ സുന്ദരന്‍റെ പോത്തനെ കാണാതായിരുന്നു.ആ പോത്ത് ആയിരിക്കുമെന്ന് കരുതിയാണ് മാധ്യമപ്രവര്‍ത്തകന്‍ ശശി പച്ചാട്ടിരി സമീപത്തെ പറമ്പില്‍ പിടിച്ചു കെട്ടിയത് തുടര്‍ന്ന് പോത്ത് നഷ്ട്ടപ്പെട്ട സുന്ദരനെ വിവരമറിയിക്കുകയും സുന്ദരന്‍ വന്ന് നോക്കുകയും അത് തന്‍റെ പോത്ത് അല്ലെന്ന് പറയുകയും ചെയ്തതോടെ ആനക്കര മേഖലയിലെ വാട്സാപ്പ് കൂട്ടായ്മയില്‍ വാര്‍ത്ത പ്രചരിച്ചു.
ഇതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രിയില്‍ കെട്ടഴിഞ്ഞു പോയ പറക്കുളം സ്വദേശി ജലീലിന്‍റെ പോത്താണെന്ന് മനസ്സിലായത്. തുടര്‍ന്ന് ജലീല്‍ സ്ഥലത്തെത്തുകയും പോത്തിനെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് ജലീലിന് പോത്തിനെ വിട്ടുകൊടുക്കുകയും ചെയ്തു. ഏകദേശം 70000 രൂപയോളം വിലവരുന്ന പോത്താണിത്.