പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.മേലാറ്റൂർ ചുഴിക്കുന്ന് വിഷ്ണു(29)വിനെയാണ് കുറ്റിപ്പുറം പോലീസ് പോക്സോ നിയമപ്രകാരംഅറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ഒരു വീട്ടിലെ വിവാഹ സൽക്കാരത്തിന്റെ ഇടയിലാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് മൊബൈൽ നമ്പർ കൈമാറുകയും അടുപ്പം സ്ഥാപിച്ച കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ഫോൺ പരിശോധിച്ചപ്പോഴാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിഞ്ഞത്.തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഓഫീസർമാരായ ആയ മധുസൂദനൻ ആൻറണി സരിത ഗ്രേറ്റ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.