കലാമണ്ഡലം കാർത്തിക് ശങ്കറിന് സിസിആർടി സ്കോളർഷിപ്പ്


കേന്ദ്രസർക്കാരിന് കീഴിലുഉള്ള CCRT (Center for Culture Resources and Training) Scholarship നേടി കാർത്തിക്. കേരള കലാമണ്ഡലത്തിൽ നിന്നും തുള്ളൽ അരങ്ങേറ്റം പൂർത്തിയാക്കിയ ഇ യുവാവ് കഴിഞ്ഞ 13 വർഷമായി തുള്ളൽ മേഖലയിൽ സജീവമാണ്. ചെറുതുരുത്തി സ്വദേശിയായ ഇദ്ദേഹം എടപ്പാൾ നടുവട്ടം ആയൂർഗ്രീൻ ഗെറ്റ്‌വൽ ക്ലിനിക്കിൽ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചുവരികയാണ്. 

തുള്ളൽ കലയിൽ കേരള സർക്കാർ വജ്ര ജൂബിലി ഫെല്ലോഷിപ്പ്, India star youth iconic അവാർഡ് ഉൾപ്പെടെ ദേശീയ പ്രാദേശിക അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . സി സി ആർ ടി സ്കോളർഷിപ്പ് ഇന്ത്യയിൽ 400 പേർക്ക് ലഭിച്ച ഈ അവാർഡിൽ കേരളത്തിൽ നിന്നും 19 പേരെയാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കാർത്തിക്കിനെ കൂടാതെ കലാമണ്ഡലം കവിത ഗീതാനന്ദൻ, കലാമണ്ഡലം വിഷ്ണു എന്നിവരും ഈ ഒരു നേട്ടത്തിന് അർഹത നേടിയിട്ടുണ്ട്. 

തുള്ളൽ കലയിൽ ആദ്യ അറിവ് പകർന്നു നൽകിയ കലാമണ്ഡലം കബീർ ദാസ്, കലാമണ്ഡലം ഗീതാനന്ദൻ ആശാൻ. തുള്ളൽ കലയിൽ ഇന്ന് നിലനിൽക്കാൻ തന്നെ കാരണക്കാരി ആയ പ്രിയ ഗുരുനാഥ കലാമണ്ഡലം ഷർമിള ടീച്ചർ, ആദ്യ അവസരങ്ങൾ നൽകി തുള്ളൽ മേഖലയിൽ ചുവട് ഉറപ്പിക്കാൻ സഹായിച്ച ചെറുപ്പളശ്ശേരി രാമു ഏട്ടൻ,ചെറുപ്പളശ്ശേരി പുത്തനാൽക്കൽ, ആറേകാവ് ക്ഷേത്ര ഭാരവാഹികൾ, കൂടെ എന്നും കരുത്തായി നിന്ന കുടുംബം, പ്രിയ സുഹൃത്തുക്കൾ, എന്നും താങ്ങായും തണലായും കൂടെ ഉള്ള മിത്രാനന്തപുരത്തു തേവരോടും അമ്മയോടും നന്ദിയും കടപ്പാടും കാർത്തിക് അറിയിച്ചു


 

Tags

Below Post Ad