യുവ കവയത്രി സമീഹ അലിക്ക് മാധവിക്കുട്ടി പുരസ്ക്കാരം.അക്ഷരജാലകം പ്രസിദ്ധീകരിച്ച സമീഹ അലിയുടെ ''ഒഴുകുമീ സൂനം'' എന്ന കവിതാ സമാഹാരമാണ് പുരസ്‌ക്കാരത്തിന് അർഹത നേടിയത്
ചുരുങ്ങിയ വരികളിൽ വലിയൊരാകാശത്തെയൊളിപ്പിക്കുന്നു സമീഹയുടെ കവിതകൾ. കാവ്യ ഭംഗിയേക്കാൾ തത്വചിന്തക്ക് പ്രാധാന്യം നൽകിയാണ് സമീഹയുടെ കവിതാസൂനമൊഴുകുന്നത്. വരികൾ താള നിബദ്ധമാക്കാൻ സസൂക്ഷ്മം ശ്രദ്ധിച്ചിട്ടുണ്ട് സമീഹ.
വെറുപ്പ് കൊണ്ടും വൈര്യം കൊണ്ടും മലീമസമായ കെട്ട കാലത്തിൽ ലളിതമായ വരികളിലൂടെ ജീവിതം പറയുന്ന,നന്മ ചൊരിയുന്ന 60 കുഞ്ഞു കവിതകളിലൂടെ തന്നെ അടയാളപ്പെടുത്തുകയാണ് ഈ കവിത സമാഹാരത്തിലൂടെ കവിയത്രി സമീഹ അലി
സമീഹയുടെ നുറുങ്ങു കവിതകൾ ലളിതവും, അസാമാന്യ ഉൾക്കാഴ്ച്ചയുള്ളതുമാണ്.ഒട്ടും പ്രതീക്ഷിക്കാതെ എത്തിപ്പെട്ട എഴുത്തിൻ്റെ ലോകത്ത് കൈപിടിച്ച് മുന്നോട്ട് നടത്തിയത് നല്ലപാതിയായ ഡോക്ടർ അലിയും സ്വന്തം സൗഹൃദങ്ങളുമാണെന്ന് സമീഹ ആമുഖത്തിൽ പറയുന്നുണ്ട്.
പട്ടാമ്പി അക്ഷരജാലകം ബുക്ക്സ് പ്രസിദ്ധീകരിച്ച സമീഹ അലിയുടെ കവിത സമാഹാരം 'ഒഴുകുമീ സൂനം' പ്രശസ്ത കഥാകാരനും കവിയുമായ ഷിഹാബുദ്ധിൻ പൊയ്ത്തുംകടവ് 2021 നവംബർ 12 ന് കുറ്റിപ്പുറം 'ഇല'യിൽ വെച്ചാണ് പ്രകാശനം നിർവഹിച്ചത്
ആലൂർ അലിസ് ക്ലിനിക്ക് ഉടമ ഡോകട്ർ അലി ഇല്ലിക്കലിന്റെ ഭാര്യയാണ് സമീഹ അലി.
News Desk-K NEWS